Skip to main content

Posts

Showing posts from 2016

കുറോസവയും കണ്ണൂരും

(കടപ്പാട്: അകിര കുറോസവയുടെ 'ഡ്രീംസ്-(1990)' എന്ന സിനിമയിലെ  'ദി  ടണല്‍' എന്ന ഭാഗം) നല്ല മഴയത്താണ് അവസാനത്തെ ബസില്‍ ബ്രാഞ്ച് സെക്രട്ടറി കരുണന്‍മാഷ് ചെങ്ങല്‍പ്പീടിക സ്റ്റോപ്പില്‍ ബസിറങ്ങിയത്. കടകളെല്ലാം അടച്ചു. വിജനമാണ് റോഡും പരിസരവും. ബസിറങ്ങുമ്പോള്‍ തന്നെ തുറന്നു പിടിച്ച കുട നേരെയാക്കി ചുറ്റുമൊന്ന് നോക്കി വീട്ടിലേക്കുള്ള കട്ട് റോഡിനു നേര്‍ക്ക് നടന്നു. റോഡിന് മുന്നിലെ പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് കെട്ടിക്കിടന്ന ചെളിവെള്ളത്തില്‍ ചവിട്ടാതെ രക്ഷപ്പെട്ട് ഒരു മൂലയിലൂടെ കട്ട് റോഡിലേക്ക് കയറുമ്പോള്‍ ഇരുട്ടില്‍ ദൂരെ നിന്ന് പട്ടിയുടെ ദീര്‍ഘമായ മോങ്ങല്‍ കേട്ടു.  മുണ്ട് മടക്കിക്കുത്തി സ്ട്രീറ്റ് ലൈറ്റുകളൊന്നുമില്ലാത്ത റോഡിലൂടെ വേഗം നടക്കാനൊരുങ്ങുമ്പോള്‍ കാലില്‍ എന്തോ തടഞ്ഞതുപോലെ തോന്നി. ബാഗില്‍ നിന്ന് പെന്‍ ടോര്‍ച്ചെടുത്ത് തെളിച്ചുനോക്കി. വാഹനത്തിന്റെ ടയര്‍ കയറി ചതഞ്ഞ പാമ്പായിരുന്നു. കുടയുടെ അറ്റം കൊണ്ട് അതിനെ റോഡരികിലേക്ക് തള്ളി മാറ്റി മുന്നോട്ടു നടന്നു തുടങ്ങിയപ്പോള്‍ വീണ്ടും സംശയമായി. പാമ്പ് റോഡരികിലേക്ക് തന്നെ പോയില്ലേ? കുടയുടെ അറ്റത്ത് പറ്റിപ്പിടിച...

വീരവും വീരന്‍മാരും

മുന്നറിയിപ്പ്: റിവ്യൂ അല്ല ഡല്‍ഹിയില്‍ നടന്ന പ്രഥമ ബ്രിക്‌സ് ഫിലിംഫെസ്റ്റിവലില്‍ ജയരാജിന്റെ 'വീരം' കണ്ടിരുന്നു. ഉദ്ഘാടന ചിത്രമായിരുന്നു അത്. ഹുയാന്‍ സാങ് എന്ന ചൈനീസ് ചിത്രമായിരുന്നു കാണണമെന്നാഗ്രഹിച്ച മറ്റൊരു ചിത്രം. അത് കാണാന്‍ പറ്റിയില്ല. ജയരാജിന്റെ നവരസ സിനിമകളില്‍ ഒടുവില്‍ പുറത്തുവന്നത് എന്ന നിലയില്‍ ഏറെ കൗതുകത്തോടെയാകും ആളുകള്‍ ഇതിനെ കാത്തിരിക്കുന്നുണ്ടാകുക. ബ്രിക്‌സില്‍ കാണിച്ചത് സിനിമയുടെ ഫൈനല്‍ കോപ്പിയായിരുന്നോ എന്നറിയില്ല. ചില അപൂര്‍ണതകള്‍ ഉള്ളതുപോലെ തോന്നി. ഡല്‍ഹിയിലെ പ്രധാന ഫിലിം ഫെസ്റ്റിവലുകള്‍ നടക്കുന്ന സിരിഫോര്‍ട്ടില്‍ പലപ്പോഴും വളരെ അവധാനതയോടെയാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാറ്. ആസ്‌പെക്ട് റേഷ്യാ പോലുള്ള കാര്യങ്ങള്‍ക്ക് ഒരു പ്രാധാന്യവും നടത്തിപ്പുകാര്‍ കൊടുക്കാറില്ല. വീരത്തിന് അത്തരം പ്രശ്‌നങ്ങള്‍ നേരിട്ടിട്ടില്ല. സിനിമയുടെ ഗുണഗണങ്ങളെ കുറിച്ചല്ല ഈ പോസ്റ്റ്. വടക്കേ മലബാറിന്റെ സാംസ്‌കാരികാംശവുമായി ജീവിക്കുന്ന ഒരാള്‍ എന്ന നിലയില്‍, നല്ലതായാലും മോശമായാലും, 'വീരം' സിനിമയുടെ ദൃശ്യപ്രതിനിധാനങ്ങളെ അപ്പാടെ സ്വീകരിക്കാനാണ് എനിക്ക് തോന്നിയത്. സിനിമകളില്‍ പ്...

രാത്രിരാഗങ്ങളുടെ അലിഗഢ്

ഹന്‍സല്‍ മേത്തയുടെ 'അലിഗഢ്' ഫിബ്രവരിയിലാണ് തിയറ്ററുകളിലെത്തിയത്. റിലീസ് കാലത്തേക്ക് ഒതുങ്ങേണ്ട ചിത്രമല്ല ഇത്. ബോളിവുഡില്‍ ഈ വര്‍ഷം ഇറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. ഹൃദ്യമായൊരു സൗഹൃദത്തിന്റെ ഓര്‍മ; ഒരു രാത്രിരാഗത്തിന്റെ വശ്യതയോടെ നേര്‍ത്തും കനത്തും ഇഴഞ്ഞും ഇഴുകിയും പാടിത്തീരുന്ന ഗാനം- അങ്ങനെയാണ് അലിഗഢ്. പെട്ടെന്നൊന്നും മായാത്ത, വിഷാദം നിഴല്‍ പടര്‍ത്തി നില്‍ക്കുന്ന ദൃശ്യാനുഭവം.  അലിഗഢ് സര്‍വകലാശാലയിലെ മറാത്തി പ്രൊഫസര്‍ ശ്രീനിവാസ രാമചന്ദ്ര സിറസിനെ അവിസ്മരണീയനാക്കിയ മനോജ് ബാജ്‌പേയിയുടെ അഭിനയ ചാരുത അതിലേറെ ഹൃദ്യം. ഉടല്‍കൊണ്ട് നടന്‍ തീര്‍ക്കുന്ന കവിതയാണ് മികച്ച കഥാപാത്രമെങ്കില്‍, തിരശ്ശീലയില്‍ മനോജ് തീര്‍ക്കുന്ന മനോഹര കാവ്യമാണ് സിറസ്. 2014-ല്‍ 'ഷാഹിദ്' എന്ന ചിത്രത്തിലൂടെ രാജ്കുമാര്‍ റാവുവിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മേത്ത മനോജിനെയും ആ സാധ്യതയിലേക്ക് ഉയര്‍ത്തിയേക്കും. റിലീസ് ചെയ്യുന്നതിനു മുമ്പുതന്നെ ബുസാന്‍, ലണ്ടന്‍ മേളകളില്‍ ഏറെ പ്രശംസ നേടിയിരുന്നു ചിത്രം. 'ഇന്ത്യന്‍ സിനിമയില്‍ പുരുഷ സ്വവര്‍ഗാനുരാഗം പ്രമേയമായി ഇന്നേവരെ ഇറങ്ങിയതി...